Tuesday, September 7, 2010

പോലിസിനേ പോലെ ഹെയർ സ്റ്റയിൽ ആക്കി പോലിസ് ഷുസും സോക്സുമൊക്കെ ധരിച്ചു നടക്കുമ്പോൾ എനിക്കു തോന്നും ഞാൻ ഒരു വല്ല്യ പോലീസാണെന്നു.ഒരിക്കൽ തിരുവനന്തപുരത്തെക്കു ചെന്നയ് സൂപ്പർഫാസ്റ്റ് ട്രയിനിൽ ആളൊഴിഞ്ഞ ഫസ്റ്റ്ക്ലാസിൽ യാത്രചെയ്യുമ്പോൾ ഒന്നു മയങ്ങി കണുതുറന്നപ്പോൾ ഇടക്കെവിടുന്നോകയറിയ സ്ത്രീ എന്റെ എതിർ സീറ്റിലിരുന്നു എന്നെനോക്കി പുഞ്ചിരിച്ചു. അവരുടെ ചിരികണ്ടപ്പോൾ എനിക്കു എന്റെ പേഴ് സണാലിറ്റിയിൽ വാല്ലാത്ത അഭിമാനംതോന്നി ഒന്നു മന്തഹസിച്ചു ഒട്ടും വെയിറ്റുകളയാതെ ഞാൻ മസിലും മുറിക്കി അവിടെ ഇരുന്നു.ഇടക്കിടെ അവർ എന്നെ വളരെ സോഫ്റ്റായി നോക്കിയപ്പോൾ തിരുവനന്തപുരത്തുഎത്തിട്ടു ഒരു വിശദമായ പരിജയപെടലിനു ഞാൻ തയ്യാറായി.തിരുവനന്തപുരുത്തു ട്രെയിൻ നിർത്തിയപോൾ കുറെ പോലീസുകാർവന്നു അവരെ സല്യുട്ട് ചെയ്തു എസ്കോർട്ടു നൽകി പെട്ടന്ന് ആ സ്ത്രീ എന്നോട് ബൈ പറഞ്ഞുപോകുമ്പോൾ ഞാൻ ഒരു കാറ്റുപോയ ബലൂണായി (ഈ കുറിപ്പിനു മുൻ മന്ത്രി ജോസഫുമായോ, കിങ്ങ്ഫിഷർ ഫ്ലൈറ്റുമായോ, ചെന്നയ് കോർട്ടുമായോ ഒരു ബന്ധവുമില്ല)

Friday, September 19, 2008

ബാബിഗേള്‍

മിസ്റ്റര്‍ തിവാരിയേ പരിജയപെട്ടതു ‘ഇലക്-ട്രോണിക്സ് ഫോര്‍ യു‘ മാഗസീനില്‍ ഞാന്‍ കൊടുത്ത പരസ്യത്തിലൂടെയാണ്. പരസ്യം കണ്ടു എന്റെ ഓഫീസില്‍ എത്തിയ തിവാരി ഉച്ചത്തില്‍ സംസാരിക്കുന്ന സാമാന്യം വണ്ണമുള്ള നാല്പതിനോടടുത്തു പ്രായമുള്ള ഒരു ഹിന്ദിക്കാരനാണ്. കസ്റ്റം ബില്‍റ്റ് എക്ക്യുപ്-മെന്റസ് ഉണ്ടാക്കി നല്‍കുന്ന ഒരു കമ്പനി ബാംഗ്ലൂ രില്‍ നടത്തുന്ന തിവാരിക്ക് എന്നെ വല്ല്യ ഇഷ്ട്മായി,തിവാരിയും ഞാനും ഒരുമിച്ചു പല കോണ്‍ ട്രാക്റ്റുകളും എക്സിക്യുട്ട്ചെയ്യ്-തു. തിവാരി ഒരിക്കല്‍ എന്നെ ബാംഗ്ലൂരിലേക്കു അത്യാവശ്യമായി വിളിച്ചുവരുത്തി, എന്റെജീവിതത്തിലെ ആദ്യത്തെ ഫ്ലൈറ്റ് യാത്ര അതായിരുന്നു കൊച്ചിയില്‍ നിന്നും അരമണിക്കുര്‍ പറന്നാല്‍ ബാങ്ക്ലൂരിലെത്താം. അവിടെ എന്നെ കാത്തു തിവാരിയുടെ ഡ്രൈവര്‍ ഉണ്ടായിരുന്നു, എയര്‍പോര്‍ട്ടില്‍നിന്നും സിറ്റിയില്‍ ചെന്നെത്താന്‍ വീണ്ടും അരമണിക്കുര്‍ യാത്രചെയ്യണം.


പകല്‍ മൂന്നുമണിയോടെ ഡ്രൈവര്‍ എന്നെ ഒരു ഹോട്ടലിലാക്കി, സാര്‍ വിളിക്കും എന്നു കന്നടയില്‍ പറഞ്ഞിട്ടുപോയി, ഞാന്‍ ഓരു കുളി കഴിഞ്ഞ്, റൂം സര്‍വിസിലേക്കു ഒരു റ്റീ ഓഡര്‍ ചെയ്യ്-തിട്ടു ബെഢിലിരുന്നു അവിടെ കിടന്ന ന്യൂസ്-പേപ്പര്‍ വായിക്കുന്നതിനിടയില്‍ തിവാരിയുടെ ഫോണ്‍ വന്നു അഞ്ചരയക്കു ഹോട്ടലില്‍ വരാമെന്നുപറഞ്ഞു.




കൃത്യസമയത്തു എത്തിയ തിവാരി വെടിപൊട്ടുന്ന ശബ്ദത്തില്‍ എന്നോടു ചില്ലറ കുശലാന്വേഷണത്തിനുശേഷം, പുതിയകോണ്‍ട്രാക്റ്റിനേ പറ്റി പറഞ്ഞു, അതു കേട്ടിട്ട് എനിക്കു വലിയ കോണ്‍ഫിഡന്‍സ് വരാത്തതിനാല്‍, ആ വര്‍ക്ക് അണ്ടര്‍റ്റേക്ക് ചെയ്യണ്ട എന്ന് അഡ്വവൈസ് ചെയ്തു. തിവാരിയുടെ മുഖത്തെ ‍നൂറിന്റെ ബള്‍ബ് ഇതുകേട്ടപ്പോള്‍ ഒന്നണഞ്ഞു, വീണ്ടും ചില കാര്യങ്ങള്‍ പരസ്പരം സംസാരിച്ചിരുന്ന ഞങ്ങള്‍ വൈകിട്ട് ആറുമണിയോടെ വെറുതെ ഒന്നു പുറത്തിറങ്ങി റോഡിന്റെ സൈഡില്‍ നില്‍ക്കുന്ന മരങ്ങള്‍ക്കിടയിലൂടെ നടക്കുന്നതിനിടയില്‍ ഒരു പബ്ബ് (Pub) കണ്ടു, ഒരു ബിയര്‍ കുടിക്കാനായി ഞങ്ങള്‍ ആ പബ്ബില്‍ കയറി.



പബ്ബിനുള്ളില്‍ സ്-റ്റേജില്‍ പാട്ടുകാരും ഓര്‍ക്കസ്-ട്രാ ക്കാരുംകൂടി നല്ല ഹിറ്റു പാട്ടുകള്‍ അവതരിപ്പിക്കുകയായിരുന്നു അതില്‍ കുറച്ചുപേര്‍ ഗായികമാരായിരുന്നു. അതില്‍ ബാബിഗേളിനേ പോലെ സുന്ദരിയായ പെണ്‍കുട്ടി എന്റെ നേരെ മിഴിയമ്പുകള്‍ അയക്കുന്നത് ഞാന്‍ സന്തോഷത്തോടെ എറ്റുവാങ്ങിയിരുന്നു. അവള്‍ ഓരോ പാട്ടു കഴിയുമ്പോഴും ഓരോ പ്രേമ സന്ദേശങ്ങള്‍ ടിഷ്യു പേപ്പറില്‍ എഴുതി ബെയറര്‍ വഴി കൊടുത്തയക്കും, ഞാനും അതില്‍ കമന്റ് എഴുതി തിരിച്ചു കൊടുത്തയക്കും,



ബിയറിന്റെ കെമിസ്-ട്രി എന്റെശരീരത്തില്‍ ഉച്ചസ്ഥായില്‍ എത്തിയപ്പോള്‍ അവളുടെ അടുത്ത കമന്റുവന്നു അടുത്ത പാട്ടു കഴിഞ്ഞാല്‍ പബ്ബ് ക്ലോസ് ചെയ്യും, ആയിരം രുപ അടച്ചാല്‍ ഈ സെഷന്‍ കഴിഞ്ഞു നമുക്കു മാത്രമായി ഈ സ്-റ്റേജില്‍ ഡാന്‍സു ചെയ്യാമെന്നായിരുന്നു അത്. ഞാന്‍ ആയിരം രുപാ ബെയറര്‍ വഴി കൊടുത്തു.



ഞാനും തിവാരിയും പബ്ബിലെ ആള്‍ക്കാരും മാത്രമെ അവിടെയുള്ളു, എന്നെയും തിവാരിയേയും സ്-റ്റേജിലേക്കു ക്ഷണിച്ചു തിവാരിയുടെ തോളില്‍ തക്കാളി പോലെയിരിക്കുന്ന പെണ്ണ് കൈയിട്ടു, ബാര്‍ബി എന്റെ തോളിലും, പാട്ടും ഡാന്‍സും തുടങ്ങി, പാട്ടിന്റെ താള‍ത്തിനനുസരിച്ച് സ്-റ്റേജിലെ വെട്ടം കൂടിയും കുറഞ്ഞും ഓഫ് ആയിയുമൊക്കെ ഡാന്‍സ് പുരോഗമിച്ചു, അവളുടെ മൃദുലതയും കോസ്-മറ്റിക്-സിന്റെ മണവും ഒക്കെ ബാര്‍ബി പകര്‍ന്നു തന്നു, ഡാന്‍സ് തീര്‍ന്നു തമ്മില്‍ പിരിയുന്ന വേദന ബാര്‍ബിയെ ഞാന്‍ അറിയിച്ചു, ഒരുപാടു കെട്ടിപിടിക്കലും ഉമ്മവയ്ക്കലുമായി ബാര്‍ബിയെ വിട്ടുഞാന്‍ തിവാരിയോടൊപ്പം ഹോട്ടലീലേക്കുമടങ്ങി.